ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴ. ഹിമാചൽ പ്രദേശിൽ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെ 32 പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആകെ മരണസംഖ്യ 38 ആയി.
മധ്യപ്രദേശിലെ 4 ജില്ലകളിൽ റെഡ് അലർട്ടും ഹിമാചൽ പ്രദേശ് മുഴുവൻ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസം 13 പേരാണ് മരിച്ചത്. ആറുപേരെ കാണാതായി.
ഈ വർഷം സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 224 ആയി. ഹിമാചൽ പ്രദേശിൽ 30 സ്ഥലങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ 232 കോടി രൂപ അടിയന്തരമായി അനുവദിച്ചു.