ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎല്‍എയായ രാജാ സിങ്ങാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാജാ സിങ്ങിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.