നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രം കർശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കമ്പനികള്‍, വന്‍കിട കുടുംബ ഓഫീസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങൾക്കാവും നിയന്ത്രണം ബാധകമാകുക.
ഇതോടെ, ലിസ്റ്റുചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപത്തിനും ലിസ്റ്റുചെയ്ത വിദേശ സ്ഥാപനങ്ങളിലെ 10 ശതമാനത്തിലധികം നിക്ഷേപത്തിനുമുള്ള വ്യവസ്ഥകൾ വ്യത്യസ്തമാക്കി. കഴിഞ്ഞ ദിവസം മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.
അതേസമയം, രാജ്യത്തെ ഏതെങ്കിലും സ്ഥാപനമോ മറ്റോ സ്വീകരിച്ച വിദേശ നിക്ഷേപം തിരികെ വാങ്ങുന്നതിന് വിലക്കില്ല. ഇതിന് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. വിദേശ ഓഹരികൾ ഇപ്പോൾ ബന്ധുക്കൾക്ക് മാത്രമേ സമ്മാനമായി നൽകാനാകൂ. നേരത്തെ, വിദേശ ഓഹരികൾ ഇന്ത്യക്കാരായ ആർക്കും സമ്മാനമായി നൽകാമായിരുന്നു.