ചിരഞ്ജീവി നായകനാകുന്ന ‘ഗോഡ്ഫാദർ’ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിരഞ്ജീവിയുടെ ജൻമദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചിരഞ്ജീവിയും പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെ സൽമാൻ ഖാനും അവതരിപ്പിക്കും.
ടീസറിലെ ആക്ഷൻ രംഗങ്ങൾ ട്രോൾ പേജുകളിൽ നിറയുകയാണ്. സല്മാന് ഖാനും ചിരഞ്ജീവിയും ഒരു കാറില്‍ മതില് തകര്‍ത്തുവരുന്ന രംഗമാണ് ഏറ്റവും കൂടുതല്‍ ട്രോള്‍ നേരിടുന്നത്. സല്‍മാന്റെയും ചിരഞ്ജീവിയുടെയും തല വെട്ടിയെടുത്ത് ഒട്ടിച്ചത് പോലെയുണ്ടെന്നും അല്‍പ്പം കടന്നുപോയില്ലേ എന്നും വിമര്‍ശനം ഉയരുന്നു.
ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണിത്. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ നയന്‍താരയാണ് അവതരിപ്പിക്കുന്നത്.