സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ആപ്പിൾ-1 കമ്പ്യൂട്ടർ പ്രോട്ടോടൈപ്പ് 677,196 ഡോളറിന് ലേലത്തിൽ വിറ്റു. ബേ ഏരിയയിൽ നിന്നുള്ള ഒരാളാണ് ഇത് ലേലത്തിൽ വിറ്റത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ ബൈറ്റ് ഷോപ്പ് ഉടമ പോൾ ടെറലിന് കമ്പ്യൂട്ടറിന്റെ പ്രവർത്തനം കാണിച്ച് കൊടുക്കുന്നതിനാണ് ജോബ്സ് ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചത്. പേഴ്സണൽ കമ്പ്യൂട്ടറുകൾ വിറ്റിരുന്ന ലോകത്തിലെ ആദ്യത്തെ ഷോപ്പുകളിലൊന്നായിരുന്നു ബൈറ്റ് ഷോപ്പ്.
ലേല സ്ഥാപനമായ ആർആർ ഓക്സിന്റെ അഭിപ്രായത്തിൽ, കമ്പനിയുടെ ഭാവിയെ മാറ്റിമറിച്ച ആദ്യത്തെ ഓർഡർ ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചുള്ള അവതരണത്തെ തുടർന്നാണ് ലഭിച്ചത്. തുടക്കത്തില്‍ ഹോബിയിസ്റ്റുകള്‍ക്ക് വേണ്ടി 40 ഡോളറിന്റെ ഡൂ ഇറ്റ് യുവര്‍ സെല്‍ഫ് കിറ്റ് ആയാണ് ജോബ്സും സ്റ്റീവ് വൊസ്നൈയ്കും ചേര്‍ന്ന് ആപ്പിള്‍ 1 വിഭാവനം ചെയ്തത്. അതൊരു സമ്പൂര്‍ണ കംപ്യൂട്ടര്‍ ആക്കി മാറ്റാന്‍ ടെറല്‍ നിര്‍ദേശിച്ചു. 666.66 ഡോളറിനാണ് ഈ കംപ്യൂട്ടര്‍ വിറ്റത്.