മുംബൈ: മുംബൈ നഗരത്തിലൂടെ സ്കൂട്ടറിൽ ചുറ്റി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമ്മയും. ഇരുവരും സ്കൂട്ടറിൽ മുംബൈയിലെ തെരുവുകളിൽ കറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പച്ച ഷർട്ടും കറുത്ത പാന്റുമായിരുന്നു കോഹ്ലിയുടെ വേഷം. കറുത്ത ടീഷർട്ടും പാന്റുമാണ് അനുഷ്ക ധരിച്ചിരിക്കുന്നത്.
മുംബൈയിൽ ഒരുമിച്ചുള്ള ഒരു ഷൂട്ടിന് ശേഷമാണ് ഇരുവരും സ്കൂട്ടിയിൽ യാത്ര ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. കോടികൾ വിലമതിക്കുന്ന നിരവധി ആഡംബര വാഹനങ്ങളുടെ ഉടമകളായ ദമ്പതികളുടെ മുംബൈ നഗരത്തിലൂടെയുള്ള സ്കൂട്ടർ യാത്രയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.