മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മടുത്ത സി.പി.എം പ്രവർത്തകർക്കും പങ്കുണ്ടെന്ന് കെ.സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് കെ സുധാകരൻ പറഞ്ഞു.
സി.പി.എം ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന മട്ടന്നൂരിലെ മാറുന്ന രാഷ്ട്രീയമാണ് ഫലം പ്രതിഫലിപ്പിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 21 സീറ്റും യു.ഡി.എഫിന് 14 സീറ്റും ലഭിച്ചു. ഇടതുമുന്നണിയുടെ ഏഴ് വാർഡുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഇരുണ്ട പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം മിന്നിത്തിളങ്ങുകയാണെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.