കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്.
കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെ അതിജീവിത നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഇരയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു.