തെലുങ്ക് താരം അല്ലു അർജുൻ ന്യൂയോർക്കിൽ നടന്ന 40-ാമത് വാർഷിക ഇന്ത്യാ ഡേ പരേഡിൽ പങ്കെടുത്തു. പരിപാടിക്കിടെ, താരം ന്യൂയോർക്ക് സിറ്റി മേയറെ കാണുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു.
അല്ലു അർജുൻ മേയർ എറിക് ആഡംസിൽ നിന്ന് “സർട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷൻ” സ്വീകരിക്കുന്നതും 2021 ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിൽ നിന്ന് താരത്തിന്റെ പുഷ്പ ആക്ഷൻ അവതരിപ്പിക്കുന്നതും കാണാം.