കുട്ടികളെ വേർപിരിഞ്ഞിരിക്കുന്നത് മാതാപിതാക്കൾക്ക് വളരെ സങ്കടകരമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ കളിക്കൊഞ്ചലുകളും വളര്‍ച്ചയുമെല്ലാം വീഡിയോ കോളിലൂടെ കാണാന്‍ മാത്രം ഭാഗ്യമുള്ളവരാണ് പലരും. ജോലിക്ക് പോകുമ്പോൾ കുട്ടികൾ മറ്റുള്ളവരുടെ കൈകളിലിരുന്ന് അച്ഛനമ്മമാരെ യാത്രയാക്കുന്ന വീഡിയോയും നമ്മള് കണ്ടിട്ടുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘അമ്മ ഡ്യൂട്ടിയിലാണ് വാവേ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക വേഷത്തില്‍ ജോലിക്കു പോകുന്ന വനിതാ പോലീസുകാരിയായ അമ്മയും അമ്മൂമ്മയുടെ കൈകളിലിരുന്ന് യാത്ര പറയുന്ന കുഞ്ഞുമാണ് വീഡിയോയിലുള്ളത്. അമ്മ കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നതും കൊഞ്ചിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
മക്കൾ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നും അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും ഈ വീഡിയോ സമര്‍പ്പിക്കുന്നു എന്ന കമന്റോട് കൂടിയാണ് കേരള പോലീസ് വീഡിയോ പോസ്റ്റ് ചെയ്തത്.