ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ടവർക്ക് സർപ്രൈസുകൾ നൽകാനും ഒമർ മറക്കാറില്ല. ഇപ്പോൾ ഒമർ തന്റെ സുഹൃത്തിന് ഒരു വലിയ സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ്. ചങ്ക് കൂട്ടുകാരന് പുതിയ കാർ സമ്മാനിച്ചിരിക്കുകയാണ് സംവിധായകൻ.
ഒമർ ലുലു തന്നെയാണ് പുതിയ കാർ സമ്മാനമായി നൽകിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എന്തിനും ഏതിനും നമ്മുടെ കൂടെ നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ സുഖിൽ സുധാകരന് എന്റെ വക ഒരു പുത്തൻ കാർ സമ്മാനം നൽകാന് പറ്റി പടച്ചോന് നന്ദി’ എന്നാണ് ചിത്രത്തോടൊപ്പം സംവിധായകൻ കുറിച്ചത്.
മാരുതി സുസുക്കി അരീനയാണ് സമ്മാനമായി നൽകിയത്. നടൻ ഇർഷാദും ഇവർക്കൊപ്പമുണ്ടായിരുന്നു. ഒമർ ലുലുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.