കണ്ണൂര്‍: യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റമുണ്ടായിട്ടും മട്ടന്നൂർ കോട്ട എൽ.ഡി.എഫ് നിലനിർത്തി. കഴിഞ്ഞ 25 വർഷമായി നിലനിൽക്കുന്ന മട്ടന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് ഭരണം മാറ്റമില്ലാതെ തുടരും. 35 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തി. യു.ഡി.എഫിന് 14 സീറ്റുകൾ നേടാൻ കഴിഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫിന് ഏഴ് സീറ്റുകൾ ആണ് നേടാൻ കഴിഞ്ഞത്. അതിന് മുമ്പത്തെ തവണ യുഡിഎഫ് 14 സീറ്റുകൾ നേടിയിരുന്നു.
ഇരുമുന്നണികളും ഇത്തവണ വ്യാപകമായി പ്രചാരണം നടത്തുകയായിരുന്നു. സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും കാരണമാണ് മട്ടന്നൂരിൽ തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടത്താത്തത്.