ന്യൂഡല്‍ഹി: കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകരെ പൊലീസ് തടഞ്ഞു. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും എത്തിയ കർഷകരെ തടഞ്ഞതായാണ് റിപ്പോർട്ട്. ഡൽഹി മെട്രോ സ്റ്റേഷനിലെത്തിയ ഇവരെ ഡൽഹി പൊലീസ് തടഞ്ഞു. 200 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞിരുന്നു. അദ്ദേഹത്തോട് തിരിച്ചുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.