ഇറാഖ്: ഇറാഖിലെ കർബല പ്രവിശ്യയിൽ ആരാധനാലയത്തിന്റെ മേൽക്കൂര തകർന്നുവീണ് മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു കുട്ടിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്.
മധ്യ ഇറാഖിലെ പുണ്യനഗരമായ കർബലയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഷിയാ മുസ്ലിം ആരാധനാലയത്തിൽ നിന്ന് ഒരു സ്ത്രീയുടേത് ഉൾപ്പെടെ നാല് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ, പുറത്തെടുത്ത മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഖത്തറത്ത് അൽ ഇമാം അലി ആരാധനാലയത്തിന്റെ മേൽക്കൂര ശനിയാഴ്ച ഉച്ചയോടെയാണ് മണ്ണിടിച്ചിലിൽ തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതായും അവരുടെ നില തൃപ്തികരമാണെന്നും എമർജൻസി സർവീസ് അറിയിച്ചു.