സിംഗപ്പൂര്‍: സ്വവര്‍ഗ ലൈംഗികത കുറ്റമായി കണക്കാക്കിയിരുന്ന നിയമം റദ്ദാക്കാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ. കൊളോണിയൽ കാലത്ത് പ്രാബല്യത്തിൽ വന്ന നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു പുരുഷന്മാര്ക്കിടയിലെ സ്വവര്‍ഗ ലൈംഗികത ഡീക്രിമിനലൈസ് ചെയ്യുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
“പരസ്പര സമ്മതത്തോടെ പുരുഷൻമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കരുത്. ഇക്കാരണത്താൽ ആളുകളെ വിചാരണ ചെയ്യാനോ സ്വവര്‍ഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കാനോ ഒരു ന്യായീകരണവുമില്ല”, അദ്ദേഹം പറഞ്ഞു.