കോഴിക്കോട്: വിഴിഞ്ഞത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് ജോസ് കെ മാണി എംപി. ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് മാറ്റിനിർത്താനാകില്ല. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. മറുവശത്ത് തീരപ്രദേശങ്ങൾ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്. പലയിടത്തും അപ്രത്യക്ഷമായെന്നും ജോസ് കെ മാണി പറഞ്ഞു.
അവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന വിഷയമാണ്. എന്നാൽ ഇതൊന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പരിഹരിക്കാൻ കഴിയില്ല. സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ ആവശ്യമാണ്. അതിനായി സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. ചർച്ച നടത്തി പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.