പേരാമ്പ്ര: ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരെ വാക്സിൻ സ്വീകരിച്ചിട്ടും മരിച്ചു. പേവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽ വച്ച് നായയുടെ കടിയേറ്റത്. എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റു.
ചന്ദ്രികയുടെ മുഖത്താണ് പരിക്കേറ്റത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 10 ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.