തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ ഗവർണർക്കെതിരായ നീക്കത്തിന് പിന്നിൽ സർക്കാരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ സമാനമായ നീക്കത്തിന് പിന്നിലും സർക്കാരായിരുന്നു. ചാൻസലർക്കെതിരായ ധിക്കാരപരമായ വിസിമാരുടെ നീക്കത്തെ പിന്തുണയ്ക്കുന്നത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലകളിലെ അഴിമതി തടയാനുള്ള ഗവർണറുടെ നടപടികളോട് യു.ഡി.എഫ് പൂർണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടേത് മാത്രമല്ല കഴിഞ്ഞകാലങ്ങളില്‍ സിപിഎം അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്നും ഹസ്സന് ആവശ്യപ്പെട്ടു.