തായ്പേയ് സിറ്റി: ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് തായ്വാന്. ഇന്റർപോളിന്റെ 90-ാമത് ജനറൽ അസംബ്ലി ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ഇന്റർപോളിൽ അംഗത്വം നേടുന്നതിന് തായ്വാന് ഇന്ത്യയുടെ സഹായം തേടിയത്.
അന്താരാഷ്ട്ര ക്രിമിനൽ പൊലീസ് ഓർഗനൈസേഷനെ (ഇന്റർപോൾ) ചൈന സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് തായ്വാന് ആരോപിച്ചു.
2016 മുതൽ ഇന്റർപോളിനെ നിയന്ത്രിക്കാൻ ചൈന തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിക്കുന്നു. തായ്വാന് ഇന്റർപോളിൽ അംഗമല്ല. പക്ഷേ, ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഞങ്ങളെ ക്ഷണിക്കാൻ കഴിയും. ഇന്ത്യയും മറ്റ് രാജ്യങ്ങളും തായ്വാനെ അതിഥിയായി ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തായ്വാന് ക്രിമിനൽ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കമ്മീഷണർ പറഞ്ഞു.