കൊച്ചി: തീന്മേശയിലെ രുചികരമായ ഭക്ഷണത്തിന് ഇനി മാറ്റുകൂടും. തനതായ ഡൈനിംഗ് അനുഭവത്തോടെ ‘ചാവോ കൊച്ചിന്’ എന്ന ഇറ്റാലിയന്‍ ട്രാറ്റോറിയ ജനങ്ങള്‍ക്കായി ഒരുക്കുകയാണ് ഹോളിഡേ ഇന്‍ കൊച്ചി.
വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് കഫേ പ്രവർത്തിക്കുന്നത്. വളരെ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇരുന്ന് രാത്രിയിൽ ഭക്ഷണം ആഘോഷിക്കാൻ ‘ചാവോ കൊച്ചി’യിലേക്ക് വരാം.
ഇറ്റാലിയൻ ഭക്ഷ്യവസ്തുക്കളാണ് ‘ചാവോ കൊച്ചിൻ’ ഹൈലൈറ്റുകൾ. സാൻഡ് വിച്ച്, പീസ തുടങ്ങിയ വൈവിധ്യമാർന്ന രുചികരമായ ഇനങ്ങൾ കഫേയിൽ ലഭ്യമാകും. ഹോട്ടലിന്റെ പുറത്ത് നിന്ന് തന്നെ ഈസി എന്‍ട്രിയെന്നുള്ളതാണ് കഫേയുടെ മറ്റൊരു പ്രത്യേകത.