ഇടുക്കി: നിരോധിത മയക്കുമരുന്നുമായി ഒരു പോലീസുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷാനവാസ് എം.ജെ, സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.