മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വൈകാരികമായ കുറിപ്പ് ട്വീറ്റ് ചെയ്തു. രാജ്യത്തിനുവേണ്ടിയുള്ള അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ താന്‍ പരിശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
“പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്നോടൊപ്പമുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനുവേണ്ടി നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.