തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത് തെറ്റാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നിയമവിരുദ്ധമായാണ് നീട്ടിയത്. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും ക്രമരഹിത നിയമനങ്ങൾ അന്വേഷിക്കണം. സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ആജ്ഞാനുവര്ത്തികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.