ലാൽ സിങ് ഛദ്ദയും രക്ഷാബന്ധനും വിക്രം വേദയ്ക്കും പിന്നാലെ ബോയ്കോട്ട് ഹാഷ്ടാഗിന്റെ ഇരയായി പുതിയൊരു ചിത്രം കൂടി. വിജയ് ദേവരകൊണ്ട നായകനാകുന്ന പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗർ ആണ് ആ സിനിമ. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ചിത്രം ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്നതിന് ഒരു കാരണം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ലൈഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യാമ്പെയിനിന് കാരണമായിരിക്കുകയാണ്.