കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫർണിച്ചറുകളും ടിവിയും ഉൾപടെ കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരമറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയർഫോഴ്സ് യൂണിറ്റും ഫയർഫോഴ്സും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ഫയലുകൾ , ഫർണിച്ചറുകൾ , ടിവി തുടങ്ങിയവ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.