കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബർ രണ്ടിന് തീയേറ്ററുകളിലെത്തും. ‘രണ്ടകം’ എന്ന പേരിൽ ചിത്രം തമിഴിലും റിലീസ് ചെയ്യും. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സാമി മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നത്.
തെലുങ്ക് നടി ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് എസ് സജീവ് ആണ്. ഛായാഗ്രഹണം വിജയ് കൈകാര്യം ചെയ്യുന്നു, സംഗീതം എ എച്ച് കാഷിഫ് ആണ്. ചിത്രത്തിൽ ജാക്കി ഷ്രോഫും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.