കൊച്ചി: കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നൽകുന്ന സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആക്സിസ് ബാങ്കും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒപ്പുവെച്ചു. ഈ പദ്ധതി പ്രകാരം കോസ്റ്റ് ഗാർഡിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിരമിച്ചവർക്കും കേഡറ്റുകൾക്കും റിക്രൂട്ടുകള്‍ക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
56 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷ, എട്ട് ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്റ്, ഭവന വായ്പകളില്‍ 12 പ്രതിമാസ തവണകളുടെ ഇളവ്, മൂന്ന് കുടുംബാംഗങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ട്, ഒരു കോടി രൂപയുടെ വിമാന അപകട പരിരക്ഷ തുടങ്ങിയവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്.