തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം തസ്തികയും ശമ്പളവും വർദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അഡീഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പി.എ ആയും പുനർനിയമിച്ചു. തസ്തിക മാറിയതോടെ എല്ലാവരുടെയും ശമ്പളവും വർധിച്ചിരിക്കുകയാണ്.
ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന് 40,000 രൂപ മുതൽ 60,000 രൂപ വരെയാണ് ശമ്പളം. ശമ്പളം കൂടുന്നതോടെ ഇരുവരുടെയും പെൻഷൻ തുകയും ആനുപാതികമായി വർദ്ധിക്കും.