മംഗളൂരു: ഹിജാബ് നിരോധനത്തെ തുടർന്ന് മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് 16 ശതമാനത്തോളം മുസ്ലീം വിദ്യാർത്ഥിനികൾ ടിസി വാങ്ങിയതായി റിപ്പോർട്ട്. മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന രണ്ടും മൂന്നും നാലും സെമസ്റ്റർ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ വിവിധ കോഴ്സുകൾക്ക് ചേർന്ന 900 മുസ്ലീം പെൺകുട്ടികളിൽ 145 പേർ ഹിജാബ് നിരോധനത്തെ തുടർന്ന് പഠനം നിർത്തി.