കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഹർജിയിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി നൽകിയത്. എറണാകുളം സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു വിചാരണ. ഹൈക്കോടതി ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് അതിജീവിത ആരോപിക്കുന്നു.