തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. കനത്ത മഴയെ തുടർന്ന് ദിവസങ്ങളോളം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാണ് ശനിയാഴ്ച ക്ലാസുകൾ നടത്തുന്നത്. ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് സ്കൂളുകൾ തുറക്കും.