ടെല്‍ അവീവ്: പലസ്തീൻ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ സംഘടനകളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു.
മുൻപ് തീവ്രവാദ ഗ്രൂപ്പുകളായി മുദ്രകുത്തപ്പെട്ടിരുന്ന ആറ് പലസ്തീൻ സംഘടനകളുടെ ഓഫീസുകളാണ് ഇസ്രായേൽ സൈന്യം സീൽ ചെയ്ത് നോട്ടീസ് പതിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സെൻട്രൽ വെസ്റ്റ് ബാങ്കിലെ പലസ്തീൻ നഗരമായ റാമല്ലയിലെ സംഘടനാ ഓഫീസുകളാണ് റെയ്ഡ് നടത്തി അടച്ചുപൂട്ടിയത്.