തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം അംഗീകരിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും.
വിഴിഞ്ഞം തുറമുഖം തീരദേശ മണ്ണൊലിപ്പിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുകയാണ്.