ഖത്തർ: മിഡിൽ ഈസ്റ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കുറിച്ച് നിക്ഷേപ പ്രോത്സാഹന ഏജൻസി ഖത്തറിന്റെ റിപ്പോർട്ട് പ്രകാരം, 2022 ന്റെ രണ്ടാം പാദത്തിൽ മിഡിൽ ഈസ്റ്റിലെ നിക്ഷേപത്തിന്റെ 71 ശതമാനവും എത്തുന്നത് ഖത്തറിൽ. ഇതുകൂടാതെ, 11 പദ്ധതികളിലായി 6,680 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും 19.2 ബില്യൺ ഡോളർ നിക്ഷേപം ഉറപ്പാക്കുകയും ചെയ്തു.
സോഫ്റ്റ് വെയർ, ഐടി, ബിസിനസ് സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, കൽക്കരി, എണ്ണ, വാതകം എന്നിവയാണ് മുൻനിര മേഖലകൾ. അതേസമയം, ആഗോളതലത്തില്‍, 2022 ലെ രണ്ടാം പാദത്തില്‍, 3,658 പദ്ധതികള്‍ നടപ്പിലാക്കി 479,319 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 224 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുകയും ചെയ്തു.
ഇതേ കാലയളവിൽ മിഡിൽ ഈസ്റ്റിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികൾ ആഗോള എഫ്ഡിഐയുടെ 12 ശതമാനമാണ്. 237 പദ്ധതികൾ രേഖപ്പെടുത്തി, 17,975 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മിഡിൽ ഈസ്റ്റിൽ മൊത്തം 27 ബില്യൺ ഡോളർ നിക്ഷേപം സൃഷ്ടിക്കുകയും ചെയ്തു. 30 ശതമാനം പ്രോജക്ടുകളുള്ള ഏറ്റവും മികച്ച മേഖലയാണ് സോഫ്റ്റ്വെയർ, ഐടി സേവനങ്ങള്‍. അതേസമയം, എഫ്ഡിഐയുടെ ഏറ്റവും വലിയ ഉറവിടം യുഎസായിരുന്നു.