മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക്ക് ടൈസൺ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീൽചെയറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. അടുത്തിടെയാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം. താരത്തിന് നട്ടെല്ലിനാണ് പരിക്കേറ്റത്. അടുത്തിടെ, ന്യൂയോർക്കിൽ ഒരു വടിയിൽ ഊന്നി നടക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
ടൈസണ്‍ സയാറ്റിക്ക ജ്വരം നേരിടുന്നെന്നും പരിക്കേറ്റ മുതുകില്‍ കുറഞ്ഞ സമ്മര്‍ദ്ദം ചെലുത്താന്‍ വീല്‍ചെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, പരിക്കിന്റെ വ്യാപ്തി ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.