മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വർണവും നിരവധി പാസ്പോർട്ടുകളും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് 320 ഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കണ്ടെടുത്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.