മുംബൈ: എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള വൻ ആയുധ ശേഖരവും വെടിക്കോപ്പുകളുമുള്ള ബോട്ട് സംശയാസ്പദമായ സാഹചര്യത്തിൽ മഹാരാഷ്ട്ര തീരത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റായ്ഗഡിലെ ഹരിഹരേശ്വർ ബീച്ചിന്റെ തീരത്താണ് ബോട്ട് കണ്ടെത്തിയത്. ബോട്ടിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചു. മഹാരാഷ്ട്ര തീരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ് അതീവ ജാഗ്രതയിലാണ്. മുംബൈയിൽ നിന്ന് 200 കിലോമീറ്ററും പൂനെയിൽ നിന്ന് 170 കിലോമീറ്ററും അകലെയാണ് ആയുധങ്ങൾ നിറച്ച ബോട്ട് കണ്ടെത്തിയത്.