കൊച്ചി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെയും എ.പി. അനില്‍കുമാറിനെയും ചോദ്യംചെയ്ത് സി.ബി.ഐ. അടൂർ പ്രകാശിനെ ദില്ലിയിലും അനിൽ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാലിനെയും സി.ബി.ഐയെയും ചോദ്യം ചെയ്തിരുന്നു.
ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ പീഡനപരാതിയില്‍ സി.ബി.ഐ. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉമ്മന്‍ചാണ്ടി, ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ മൊഴികളാണ് കേസില്‍ ഇനി രേഖപ്പെടുത്താനുള്ളത്.
സോളാർ കേസിൽ കാര്യമായ തെളിവുകൾ ഇല്ലെന്നാണ് ഇതുവരെ സിബിഐ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുക്കുമ്പോൾ അവർ പറഞ്ഞ സ്ഥലങ്ങളിൽ രാഷ്ട്രീയ നേതാക്കളാരും ഉണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഉടൻ സമർപ്പിക്കും.