ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവർത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് വിലക്ക്. ഐടി ചട്ടം 2021 അനുസരിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും നിരോധിച്ചിട്ടുണ്ട്.
ഈ 8 യൂട്യൂബ് ചാനലുകൾക്ക് 114 കോടിയിലധികം വ്യൂവർഷിപ്പും 85 ലക്ഷത്തിലധികം വരിക്കാരും ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യാ വിരുദ്ധ ഉള്ളടക്കത്തിനൊപ്പം തെറ്റായ അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു. ഏഴു ഇന്ത്യൻ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.