ന്യൂഡല്‍ഹി: ഇന്ത്യയെ നമ്പര്‍ നമ്പർ ആക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മിഷന് ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ എന്ന പേരിലാണ് ആം ആദ്മി നേതാവ് കെജ്രിവാള് ബുധനാഴ്ച ക്യാമ്പെയിന് ആരംഭിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായാണ് കെജ്രിവാളിന്റെ രാഷ്ട്രീയ നീക്കം. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴിൽ, ‘സ്ത്രീകൾക്ക് സുരക്ഷ, തുല്യത, ബഹുമാനം’, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില എന്നിവയാണ് കെജ്രിവാള് മുന്നോട്ടുവെക്കുന്ന അഞ്ച് പോയിന്റുകള്‍ അടങ്ങിയ വിഷന്‍.