തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്കർ നോമിനേഷനിൽ മത്സരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം പീരിയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസ്സിക്കൽ കൾച്ചറൽ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്കർ നോമിനേഷനു വേണ്ടിയാണ് ചിത്രം മത്സരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായ ടാക്സിവാല എന്ന ചിത്രത്തിന് ശേഷം രാഹുൽ സാംകൃത്യായൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്യാം സിംഘ റോയ്.