അങ്കാറ: ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ച് തുര്‍ക്കി. ഇരു രാജ്യങ്ങളും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി അറിയിച്ചു.
നയതന്ത്ര വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനം.
ഇസ്രായേൽ പ്രധാനമന്ത്രി യായ്ര് ലാപിഡും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനും കൂടിക്കാഴ്ച നടത്തിയിരുന്നു.