മലയാള സിനിമാപ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ പ്രീ പ്രൊഡക്ഷൻ ഈ മാസം ആരംഭിക്കും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന്റെ തുടർച്ചയാണ് എമ്പുരാൻ. പൃഥ്വിരാജ്, മോഹൻലാൽ, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്നുള്ള വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്.
ഈ വർഷം അവസാനമോ അടുത്ത വർഷം ജനുവരിയിലോ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അടുത്ത വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും എമ്പുരാൻ എന്ന് ആന്റണി പെരുമ്പാവൂർ നേരത്തെ പറഞ്ഞിരുന്നു. ഖുറേഷി അബ്രഹാം എന്ന ആഗോള ശക്തികേന്ദ്രത്തിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.