നടനും ഗായകനുമായ മനോജ് കെ ജയന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഇനി ദിഗംബരനാകാൻ താൻ ഇല്ലെന്നും മനോജ് പറഞ്ഞു.
അനന്തഭദ്രം രണ്ടാം ഭാഗം വരുന്നു. എന്നാൽ വീണ്ടും ദിഗംബരൻ ആകാൻ പേടിയാണ്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് ആത്മവിശ്വാസമില്ലെന്ന് പറയാം. ആ സിനിമയ്ക്ക് ഒരു ഭാഗം പോരെ. ആദ്യ ഭാഗം നല്ലതാണെന്ന് ആളുകൾ പറയുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്തിക്കണ്ടല്ലോ. അക്കാലത്തെ ഊർജ്ജം, ശക്തി, അർപ്പണബോധം എന്നിവയിൽ ചെയ്ത് പോയതായിരിക്കും ആ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും അതിന്റെ പിന്നാലെ പോകുന്നത് അത്ര നല്ലതല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അനന്തഭദ്രന്റെ കഥ കേട്ടപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയി. നൃത്തവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ സിനിമ കണ്ട ശേഷം കളരിയുമായി എനിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചിലർ ചോദിച്ചു. അതെല്ലാം അറിയാതെ സംഭവിച്ച് പോയതാണ്. ആ കഥാപാത്രമാകുമ്പോൾ അറിയാതെ നമ്മിൽ സംഭവിക്കുന്ന സംഭവങ്ങളാണിവ.