ദോഹ: 2022-23 അധ്യയന വർഷത്തേക്ക് എല്ലാ രാജ്യക്കാര്‍ക്കുമുള്ള ഇലക്ട്രോണിക് രജിസ്ട്രേഷനും, ട്രാൻസ്ഫർ സംവിധാനവും ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ അഫയേഴ്സ് വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 29 വരെയാണ് ഈ സൗകര്യം ലഭിക്കുക.
എൻ.എസ്.ഐ.എസ്. വഴി രജിസ്ട്രേഷനോ ട്രാൻസ്ഫറിനോ വേണ്ടി സമർപ്പിച്ച അപേക്ഷ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ശരിയായി പരിശോധിച്ച് നടപടിയെടുക്കണമെന്നു അഡ്മിനിസ്ട്രേഷനോട് മന്ത്രാലയം നിര്‍ദേശിച്ചു.
അതേസമയം,പബ്ലിക് സ്കൂളുകളിലെ രക്ഷിതാക്കൾക്ക് ഇതേ കാലയളവിൽ വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നതിനും മാറ്റുന്നതിനുമായി അധിക സേവനങ്ങൾ സജീവമാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.