കവരത്തി: ദേശീയപതാകയെ അപമാനിച്ചതിന് ലക്ഷദ്വീപില്‍ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്.കെ.ക്കെതിരെ കേസെടുത്തു. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തത്. ഭാര്യയ്ക്കൊപ്പം ദേശീയപതാക തലകീഴായി പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ കാസിം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതേതുടർന്നാണ് ദേശീയപതാകയെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തത്.