പാലക്കാട്: സി.പി.എം നേതാവ് കോട്ടേക്കാട് കുന്നങ്കാട് മരുതറോഡിൽ ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും പിടിയിലായതായി സൂചന. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
കുന്നങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഷാജഹാനെ സമീപത്തെ ഒരു സംഘം ആളുകൾ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഷാജഹാനെ അയൽവാസികളും ബന്ധുക്കളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.