ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൽ വിഘ്നേഷ് ശിവനും നയന്‍താരയും സ്പെയിനിൽ ത്രിവർണ്ണ പതാക ഉയർത്തി. ഇതിന്റെ ചിത്രങ്ങൾ വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നമ്മ കൊടി, സ്പെയിനിൽ എങ്ങും എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. അത്യന്തം സന്തോഷത്തോടെയും, അഭിമാനത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്യപരവുമായ രാജ്യമാണ് നമ്മുടേത്” വിഗ്നേഷ് കുറിച്ചു.