ഇസ്ലമാബാദ്: പണമില്ലാത്തതിനാൽ രാജ്യത്ത് വരാനിരിക്കുന്ന മോശം സാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തിവച്ചതായി പാകിസ്ഥാൻ ധനമന്ത്രി മിഫ്ത ഇസ്മയിൽ പറഞ്ഞു.
നിലവിൽ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം കഷ്ടപ്പെടുകയാണെന്ന് ഇസ്മയിൽ പറഞ്ഞു.
പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.