ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ പ്രവേശിച്ചു.
മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളും അമോജ് ജേക്കബ്ബും അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ടാം ഹീറ്റ്സിലാണ് ഇന്ത്യ പങ്കെടുത്തത്.
അവസാന ലാപ്പിൽ അമോജ് ജേക്കബിന്റെ കുതിപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 3:06.97 മിനിറ്റിലാണ് ഇന്ത്യ മത്സരം പൂര്‍ത്തീകരിച്ചത്. ഹീറ്റ്സിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കെനിയയാണ് ഒന്നാം സ്ഥാനത്ത്. എട്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുന്നത്.